തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ര​​​മി​​​ച്ച മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് സീ​​​നി​​​യ​​​ർ ജേ​​​ണ​​​ലി​​​സ്‌​​​റ്റ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ച മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​ഖി​​​ലേ​​​ന്ത്യാ സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് പു​​​തി​​​യ സം​​​ഘ​​​ട​​​ന​​​യ്ക്ക് രൂ​​​പം ന​​​ൽ​​​കി​​​യ​​​ത്.

മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷാ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ റെ​​​യി​​​ൽ​​​വേ യാ​​​ത്രാ ആ​​​നു​​​കൂ​​​ല്യം പു​​​ന:​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ന്ദീ​​​പ് ദീ​​​ക്ഷി​​​തും (ഡ​​​ൽ​​​ഹി) ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി എ​​​ൻ.​​​പി. ചെ​​​ക്കു​​​ട്ടി​​​യും (കേ​​​ര​​​ളം) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ:

ആ​​​ന​​​ന്ദം പു​​​ലി​​​പാ​​​ലു പു​​​ല-​​​തെ​​​ല​​​ങ്കാ​​​ന,സു​​​ഹാ​​​സി​​​നി പ്ര​​​ഭു​​​ഗാ​​​വോ​​​ങ്ക​​​ർ-​​​ഗോ​​​വ, ഡോ.​​​ടി. ജ​​​നാ​​​ർ​​​ദ്ദ​​​ന​​​ൻ - ആ​​​ന്ധ്ര, ച​​​ന്ദ​​​ർ പ്ര​​​കാ​​​ശ് ഭ​​​ര​​​ദ്വാ​​​ജ് - മ​​​ധ്യ​​​പ്ര​​​ദേ​​​ശ് (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ ), കെ. ​​​ശാ​​​ന്ത​​​കു​​​മാ​​​രി - ക​​​ർ​​​ണാ​​​ട​​​ക, കാ​​​നു ന​​​ന്ദ - ഒ​​​ഡീ​​​ഷ, ആ​​​ർ. രം​​​ഗ​​​രാ​​​ജ് -ത​​​മി​​​ഴ്നാ​​​ട്, ഡോ. ​​​ജ​​​യ​​​പാ​​​ൽ പ​​​ര​​​ശു​​​റാം പ​​​ട്ടീ​​​ൽ - മ​​​ഹ​​​രാ​​​ഷ്ട്ര ( സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ) കെ.​​​പി. വി​​​ജ​​​യ​​​കു​​​മാ​​​ർ-​​​കേ​​​ര​​​ളം (ട്ര​​​ഷ​​​റ​​​ർ).

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഗോ​​​വ - മി​​​സോ​​​റാം മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ അ​​​ഡ്വ.​​​പി.​​​എ​​​സ്. ​​​ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.