രാഹുലിന്റെ രാജി: നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ്
Friday, August 22, 2025 3:17 AM IST
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതു സംബന്ധിച്ച് താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
രാഹുൽ അദ്ദേഹത്തിന്റെ നിലപാടുകള്‍കൊണ്ടോ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മൂലം ഏതെങ്കിലും പ്രശ്നങ്ങളുണ്ടാകരുതെന്ന ധാരണയുടെ അടിസ്ഥാനത്തിലോ രാജിവച്ചു എന്നാണു മനസിലാക്കുന്നത്. വിഷയത്തില്‍ തനിക്കു രേഖാമൂലമോ വാക്കാലോ ആരില്‍നിന്നും പരാതികൾ ലഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.