റോഡുകള്‍ 26നകം നന്നാക്കിയില്ലെങ്കിൽ എന്‍ജിനിയര്‍മാരെ വിളിച്ചുവരുത്തും: കോടതി
Friday, August 22, 2025 2:15 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകള്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
ഈ മാസം 26നുശേഷം പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ശേഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട എന്‍ജിനിയര്‍മാരെ നേരിട്ട് വിളിച്ചുവരുത്തും.
തൃശൂരില്‍ റോഡിലെ കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തിലടക്കം കൃത്യമായ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.