ക്ഷേത്രകലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Friday, August 22, 2025 2:15 AM IST
കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമിയുടെ 2023-24 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ക്ഷേത്ര കലാശ്രീ പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് എം. വിജിൻ എംഎൽഎ പിആർഡി ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
25,001 രൂപയും മെമന്റോയും സാക്ഷ്യപത്രവുമാണ് പുരസ്കാരം. ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് നങ്ങ്യാർ കൂത്ത് കലാകാരി ഉഷ നങ്ങ്യാർ, മോഹിനിയാട്ട കലാകാരിയും സിനിമാതാരവുമായ നിഖില വിമൽ എന്നിവർ അർഹരായി.
15001 രൂപ, മെമന്റോ, സാക്ഷ്യപത്രം എന്നിവയാണ് പുരസ്കാരം. സെപ്റ്റംബർ രണ്ടാം വാരം മന്ത്രി വി.എൻ. വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും.