രാഹുലിന്റെ എംഎൽഎ സ്ഥാനം, തീരുമാനിക്കേണ്ടതു കോണ്‍ഗ്രസ്: എം.വി. ഗോവിന്ദൻ
Friday, August 22, 2025 2:16 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മാത്രം രാജിവച്ചാൽ മതിയോയെന്നു തീരുമാനിക്കേണ്ടതു കോണ്‍ഗ്രസാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എംഎൽഎ സ്ഥാനം ഒഴിയണമോയെന്ന കാര്യത്തിൽ ഗൗരവകരമായ പരിശോധന കോണ്‍ഗ്രസ് നടത്തണം. ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസിനും സാധിക്കില്ല.
പുറത്തുവന്ന ഓഡിയോ തെളിവായി സമൂഹത്തിൽ നിലനിൽക്കുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യം വിവിധ കോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു.