“ഹൂ കെയേഴ്സ് എന്ന ചോദ്യത്തിന് പീപ്പിൾ കെയേഴ്സ് എന്നാണ് ഉത്തരം”
Friday, August 22, 2025 2:16 AM IST
തൃശൂർ: ‘ഹൂ കെയേഴ്സ്’എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യത്തിന് ‘പീപ്പിൾ കെയേഴ്സ്’ എന്നാണ് ഉത്തരമെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ.
യൂത്ത് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎസ്ഥാനവും രാജിവയ്ക്കണമെന്ന് ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലൈംഗികചൂഷണത്തിനു വിധേയരായ നിരവധി സ്ത്രീകൾ പരാതിപ്പെട്ടിട്ടും രാഹുലിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത കോണ്ഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോടു മാപ്പുപറയണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.