ദളിത് ഫ്രണ്ട് എം സംസ്ഥാനസമ്മേളനം നാളെയും മറ്റന്നാളും
Friday, August 22, 2025 2:15 AM IST
കോട്ടയം: ദളിത് ഫ്രണ്ട് എം സംസ്ഥാനസമ്മേളനം നാളെയും മറ്റന്നാളും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കും.
നാളെ വൈകുന്നേരം അഞ്ചിന് സംസ്ഥാനപ്രസിഡന്റ് ഉഷാലയം ശിവരാജന് പതാക ഉയര്‍ത്തും. 24ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമ്മേളനം കേരളാ കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
മന്ത്രി റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പാര്‍ട്ടി വൈസ് ചെയര്മാന് തോമസ് ചാഴികാടന്, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പാര്‍ട്ടി ഓഫീസ് ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന് തുടങ്ങിയവര്‍ പ്രസംഗിക്കും.