എ​​​സ്.​​​ആ​​​ര്‍. സു​​​ധീ​​​ര്‍ കു​​​മാ​​​ര്‍

പ​​​ര​​​വൂ​​​ര്‍ (കൊ​​​ല്ലം): യാ​​​ത്ര​​​ക്കാ​​​രു​​​ടെ ല​​​ഗേ​​​ജു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന ഇ​​​നി വി​​​മാ​​​ന​​​ത്താ​​​വ​​​ളം മാ​​​തൃ​​​ക​​​യി​​​ലാ​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ തീ​​​രു​​​മാ​​​നം. പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ ബാ​​​ഗു​​​ക​​​ളു​​​ടെ ഭാ​​​ര​​​വും വ​​​ലു​​​പ്പ​​​വും കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും.

ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ സ്‌​​​കാ​​​നിം​​​ഗ് സം​​​വി​​​ധാ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ല​​​ഗേ​​​ജ് മെ​​​ഷീ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കും. യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ കൊ​​​ണ്ടു​​​പോ​​​കാ​​​വു​​​ന്ന ല​​​ഗേ​​​ജു​​​ക​​​ള്‍​ക്കു നി​​​ല​​​വി​​​ല്‍ പ​​​രി​​​ധി​​​യു​​​ണ്ട്. എ​​​ന്നാ​​​ല്‍ ബാ​​​ഗു​​​ക​​​ളു​​​ടെ വ​​​ലു​​​പ്പ​​​ത്തി​​​നും ഇ​​​നി മു​​​ത​​​ല്‍ പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കും.

ബാ​​​ഗി​​​ന്‍റെ വ​​​ലുപ്പം ആ​​​വ​​​ശ്യ​​​ത്തി​​​ല​​​ധി​​​കം വ​​​ലു​​​തും ഭാ​​​രം നി​​​ശ്ചി​​​ത പ​​​രി​​​ധി​​​യേ​​​ക്കാ​​​ള്‍ കു​​​റ​​​വും ആ​​​ണെ​​​ങ്കി​​​ല്‍​ പോ​​​ലും പി​​​ഴ ചു​​​മ​​​ത്താ​​​നാ​​​ണ് റെ​​​യി​​​ല്‍​വേ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മ​​​റ്റു യാ​​​ത്ര​​​ക്കാ​​​രു​​​ടെ സൗ​​​ക​​​ര്യം കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് റെ​​​യി​​​ല്‍​വേ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍​ബ​​​ന്ധി​​​ത​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്. റെ​​​യി​​​ല്‍​വേ ല​​​ഗേ​​​ജ് റൂ​​​ള്‍ ലൈ​​​ക്ക് എ​​​യ​​​ര്‍​ലൈ​​​ന്‍​സ് എ​​​ന്നാ​​​ണ് ഈ ​​​പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തെ അ​​​ധി​​​കൃ​​​ത​​​ര്‍ വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ കോ​​​ച്ചു​​​ക​​​ളു​​​ടെ കാ​​​റ്റ​​​ഗ​​​റി അ​​​നു​​​സ​​​രി​​​ച്ചു സൗ​​​ജ​​​ന്യ​​​മാ​​​യി കൊ​​​ണ്ടു​​​പോ​​​കാ​​​വു​​​ന്ന ല​​​ഗേ​​​ജു​​​ക​​​ളു​​​ടെ പ​​​രി​​​ധി വ്യ​​​ത്യ​​​സ്തമാ​​​ണ്. ​​ഫ​​​സ്റ്റ് ക്ലാ​​​സ് എസി കോ​​​ച്ചു​​​ക​​​ളി​​​ല്‍ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കു 70 കി​​​ലോ​​​ഗ്രാം വ​​​രെ ല​​​ഗേ​​​ജ് കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ അ​​​നു​​​വാ​​​ദ​​​മു​​​ണ്ട്. എ​​​സി സെ​​​ക്ക​​​ന്‍റ് ക്ലാ​​​സ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ഈ ​​​പ​​​രി​​​ധി 50 കി​​​ലോ​​​ഗ്രാ​​​മാ​​​ണ്. തേ​​​ര്‍​ഡ് എസി, സ്ലീ​​​പ്പ​​​ര്‍ ക്ലാ​​​സ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ല​​​ഗേ​​​ജ് പ​​​രി​​​ധി 40 കി​​​ലോ​​​ഗ്രാ​​​മാ​​​ണ്.

ജ​​​ന​​​റ​​​ല്‍ സെ​​​ക്ക​​​ന്‍റ്ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ളി​​​ല്‍ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് 35 കി​​​ലോ​​​ഗ്രാം വ​​​രെ​​​യും ല​​​ഗേ​​​ജു​​​ക​​​ള്‍ സൗ​​​ജ​​​ന്യ​​​മാ​​​യി കൊ​​​ണ്ടു​​​പോ​​​കാം.​​​എ​​​ന്നാ​​​ല്‍ ഇ​​​തെ​​​ല്ലാം വ്യാ​​​പ​​​ക​​​മാ​​​യി ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നി​​​ല്ല. അ​​​ധി​​​ക ല​​​ഗേ​​​ജു​​​ക​​​ള്‍ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് സു​​​ഗ​​​മ​​​മാ​​​യി ഇ​​​രി​​​ക്കു​​​ന്ന​​​തി​​​നും കോ​​​ച്ചു​​​ക​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന​​​തി​​​നും വി​​​ഘാ​​​തം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​മു​​​ണ്ട്. ഇ​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാം വി​​​ധം വ​​​ര്‍​ധി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം നീ​​​ക്ക​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.