വിദ്യാർഥിയുടെ കർണപുടം അടിച്ചുതകർത്ത മുഖ്യാധ്യാപകനു സ്ഥലംമാറ്റം
Friday, August 22, 2025 2:17 AM IST
കാസർഗോഡ്: കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയുടെ കർണപുടം അടിച്ചുതകർത്ത കേസിൽ പ്രതിയായ മുഖ്യാധ്യാപകൻ എം. അശോകനെ ജില്ലയുടെ വടക്കേയറ്റത്തേക്കു സ്ഥലംമാറ്റി.
മഞ്ചേശ്വരം കടമ്പാർ ഗവ. എച്ച്എസ്എസിലേക്കാണ് സ്ഥലംമാറ്റം. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. പുതിയ സ്കൂളിൽ ചുമതല ഏറ്റെടുത്ത വിവരം രേഖാമൂലം വിദ്യാഭ്യാസ ഉപ ഡയറക്ടറെ അറിയിക്കാനും ഉത്തരവിൽ നിർദേശമുണ്ട്.