ഒരു വ്യക്തിയോടല്ല യുദ്ധം; പോരാട്ടം എല്ലാ സ്ത്രീകള്‍ക്കും വേണ്ടി: റിനി ആന്‍ ജോര്‍ജ്
Friday, August 22, 2025 3:17 AM IST
കൊച്ചി: ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകള്‍ക്കുംവേണ്ടി നടത്തിയ പോരാട്ടമാണെന്നും യുവനടി റിനി ആന്‍ ജോര്‍ജ്.
വിവാദങ്ങളെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിനു പിന്നാലെ കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.
അശ്ലീലസന്ദേശം സംബന്ധി ച്ച ഗുരുതര വെളിപ്പെടുത്തലുമായി റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
ഈ വിഷയത്തില്‍ ഞാന്‍ ആദ്യം മുന്നോട്ടു വന്നപ്പോള്‍ എന്നെക്കുറിച്ച് ചില പേരുകള്‍ വരെ പറഞ്ഞ് അധിക്ഷേപിക്കുന്ന രീതിയുണ്ടായി. പിന്നീട് പലരും പരാതിയുമായി വരുന്നുണ്ടെന്നു മനസിലായി.
ഏതെങ്കിലും പാര്‍ട്ടി സ്പോണ്സര് ചെയ്തതല്ല ഈ വിവാദം. ഞാന്‍ വ്യക്തിപരമായി ആരെയും പേരെടുത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഒരു വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണ്. രാഷ്ട്രീയനേതാവ് എങ്ങനെ ആയിരിക്കണം എന്നതു മാത്രമാണ് എന്റെ വിഷയം- റിനി പറഞ്ഞു.