ആർ. പ്രശാന്ത് പ്രസിഡന്റ് സി.ആർ. ബിജു ജനറൽ സെക്രട്ടറി
Friday, August 22, 2025 2:15 AM IST
തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി ആർ. പ്രശാന്തിനെയും (തിരുവനന്തപുരം സിറ്റി), സംസ്ഥാന ജനറൽ സെക്രട്ടറിയായി സി.ആർ. ബിജുവിനെയും (കൊച്ചി സിറ്റി) വീണ്ടും തെരഞ്ഞെടുത്തു.
പ്രേംജി കെ. നായരാണ് (കോട്ടയം) ട്രഷറർ. വി. ചന്ദ്രശേഖരൻ (തിരുവനന്തപുരം സിറ്റി), എസ്. റെജിമോൾ (കൊച്ചി സിറ്റി), എസ്. ഗോപകുമാർ (കെഎപി അഞ്ചാം ബറ്റാലിയൻ) എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി. രമേശൻ (കണ്ണൂർ റൂറൽ), കെ.സി. ബൈജു (തൃശൂർ സിറ്റി), ജി.എസ്. ശ്രീജിഷ് (കോഴിക്കോട് സിറ്റി) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.