പൂസായി സുരക്ഷ!
Saturday, August 23, 2025 1:58 AM IST
നെടുമ്പാശേരി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
ഇതു വലിയ സുരക്ഷാവീഴ്ചയായിട്ടാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആംഡ് ഫോഴ്സിലെ അഞ്ചാം ബറ്റാലിയനിലുള്ള അസി. കമൻഡാന്റ് എം. സുരേഷിന്റെ പേരിലാണ് ആരോപണം.
ഇയാളെ തത്കാലം ഡ്യൂട്ടിയിൽനിന്നു മാറ്റിനിർത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം കർശനമായ നടപടികൾ ഉണ്ടാകും. ഏതാനും മാസം മുന്പ് ഉപരാഷ്ട്രപതി എത്തിയപ്പോഴും സുരക്ഷാച്ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചതിൽ പിടിക്കപ്പെട്ടിരുന്നു.