അന്‍പതാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ച് ഐസിഎസ്ഐ
Saturday, August 23, 2025 1:11 AM IST
കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) കൊച്ചി ചാപ്റ്റര്‍ അന്‍പതാമത് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ച് ഐസിഎസ്ഐ സെക്രട്ടറി ആശിഷ് മോഹന്‍, മുന്‍ പ്രസിഡന്റ് മനിഷ് ഗുപ്ത എന്നിവരുമായി മുഖാമുഖം സംഘടിപ്പിച്ചു. ചടങ്ങിൽ കൊച്ചി ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ജിനു മാത്തന് അധ്യക്ഷത വഹിച്ചു. ആര്. വെങ്കട രമണ, ദ്വാരകനാഥ് ചെന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊച്ചി ചാപ്റ്റര്‍ മുന്‍ ചെയര്‍പേഴ്സണ്‍മാരെ ആദരിച്ചു.
കമ്പനി സെക്രട്ടറീസ് 53-ാമത് ദേശീയ കണ്വന്ഷന് ഒക്ടോബര്‍ 31, നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാൻഡ് ഹയാത്തില്‍ നടക്കുമെന്ന് മനീഷ് ഗുപ്ത ചടങ്ങില്‍ പ്രഖ്യാപിച്ചു. ദേശീയ കണ്‍വന്‍ഷനില്‍ പ്രസിഡന്റ് ധനഞ്ജയ് ശുക്ല ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.