വിദ്യാഭ്യാസ രംഗത്തെ മാറ്റം എല്ലാവരുമായും ആലോചിച്ചശേഷം: മന്ത്രി
Saturday, August 23, 2025 1:11 AM IST
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തുമ്പോള്‍ എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
വിദ്യാഭ്യാസ മേഖലയില്‍ പുരോഗതികള്‍ നടപ്പാക്കുന്നതില്‍ ഭരണപക്ഷ-പ്രതിപക്ഷ വിവേചനമില്ലെന്നും കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ക്കാണു പ്രഥമ പരിഗണനയെന്നും കാരന്തൂര്‍ സുന്നിമര്ക്കസില് അദ്ദേഹം പറഞ്ഞു.
കൂട്ടായ ആലോചനയും വിശ്വാസവുമാണ് നമ്മെ ഉന്നതിയിലേക്കു നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.