രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ റിപ്പോര്‍ട്ട് തേടാന്‍ ബാലാവകാശ കമ്മീഷന്
Saturday, August 23, 2025 1:11 AM IST
കൊച്ചി: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതിയില്‍ ബാലാവകാശ കമ്മീഷന് ഡിജിപിക്ക് നോട്ടീസ് അയയ്ക്കും. പരാതിയെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ്. ഇന്നു നോട്ടീസ് കൈമാറുമെന്നാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്.
ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് രാഹുലിന്റെ പ്രവൃത്തിയെന്നും പുറത്തുവന്നിട്ടുള്ള ശബ്ദസന്ദേശങ്ങള്‍ പ്രകാരം ഗുരുതര വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണു ചെയ്തിട്ടുള്ളതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ രാഹുലിനെതിരേ ഷിന്റോ പോലീസില്‍ നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.