കുളത്തിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു
Saturday, August 23, 2025 1:11 AM IST
കരിമണ്ണൂർ: കുളത്തിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. കോടിക്കുളം വേലംകുന്നേൽ അനന്തു - അക്ഷയ ദന്പതികളുടെ മകൻ ധ്രുവ് ആണ് മരിച്ചത്. കരിമണ്ണൂർ കോട്ടക്കവലയിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം.
അക്ഷയയുടെ വീട്ടിൽ വല്യമ്മയുടെ ഒപ്പമായിരുന്നു കുട്ടി. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ധ്രുവിനെ കാണാതായതിനെ ത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
അനന്തു എറണാകുളത്ത് ഡ്രൈവറും അക്ഷര തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റുമാണ്. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.