എഡിജിപി അജിത്കുമാറിനെതിരേ കേസെടുക്കരുതെന്ന് സർക്കാർ
Saturday, August 23, 2025 1:58 AM IST
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഡിജിപി എം.ആര്.അജിത്കുമാറിനെതിരേ വിജിലന്‍സ് കോടതിയുടെ നേരിട്ടുള്ള അന്വേഷണമോ കേസോ പാടില്ലെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.
അഴിമതിനിരോധന നിയമ ഭേദഗതി പ്രകാരം കേസിനും വിചാരണയ്ക്കുമെല്ലാം സര്‍ക്കാര്‍ അനുമതി വേണം. ഈ സാഹചര്യത്തില്‍ കോടതിക്കു നേരിട്ട് കേസെടുക്കാനോ അന്വേഷണത്തിനോ കഴിയില്ലെന്ന് നിയമോപദേശം സഹിതം വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
കേസെടുക്കാന്‍ തക്കവിധമുള്ള ഗുരുതരകുറ്റകൃത്യങ്ങള്‍ കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് അജിത്തിന് വിജിലന്‍സ് നല്കിയ ക്ലീന്‍ചിറ്റ് തള്ളിയ കോടതിഉത്തരവിലുണ്ട്. ഈ മാസം 30ന് കോടതി നേരിട്ട് പരാതിക്കാരനായ നെയ്യാറ്റിന്‍കര നാഗരാജില്‍ നിന്ന് മൊഴിയെടുക്കാനിരിക്കേയാണ് സര്‍ക്കാരിന്റെ നീക്കം.