മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
Saturday, August 23, 2025 1:11 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ഐടി സ്ഥാപന ഉടമ വേണു ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
അന്തിമ ഉത്തരവ് ഉണ്ടാകുംവരെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
സ്മാര്‍ട്ട് സിറ്റിയിലെ ലിറ്റ്മസ് 7 എന്ന ഐടി കമ്പനി ഉടമയായ വേണുവിനെതിരേ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയാണ് പരാതിക്കാരി.