കാമ്പസിൽ വിസിയാണ് അച്ചടക്കം ഉറപ്പാക്കേണ്ടതെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി
Saturday, August 23, 2025 1:11 AM IST
കൊച്ചി: വിസിയാണു സര്‍വകലാശാല കാമ്പസിനകത്ത് അച്ചടക്കം ഉറപ്പാക്കേണ്ടതെന്ന് ആവര്‍ത്തിച്ചു ഹൈക്കോടതി.
കേരള സര്‍വകലാശാല ആസ്ഥാനം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു വേദിയാക്കുന്നതും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതും വിലക്കണമെന്നാവശ്യപ്പട്ടു നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവിലെ നിരീക്ഷണം ആവര്‍ത്തിച്ചത്.
രജിസ്ട്രാറെ വിസി നീക്കിയതും സിന്‍ഡിക്കറ്റ് പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കാമ്പസ് സംഘര്ഷഭരിതമാണെന്നു ചൂണ്ടിക്കാട്ടിയാണ് കെ.എന്‍. രമേഷ്കുമാര്‍ ഹർജി നല്‍കിയിട്ടുള്ളത്.
വൈസ് ചാന്‍സലറുടെ വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലര്‍ക്കുവേണ്ടി അഭിഭാഷകനടക്കം ഹാജരാകാത്ത കാര്യവും പരാമര്‍ശിച്ചു.