പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് അമിത് ഷാ സന്ദർശിച്ചു
Saturday, August 23, 2025 1:11 AM IST
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ ഇടപ്പള്ളിയിലെ വീട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തി.
രാമചന്ദ്രന്റെ ഭാര്യ ഷീല, മകൾ ആരതി എന്നിവരുമായി മന്ത്രി സംംസാരിച്ചു. രാജ്യം കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പഹൽഗാം ആക്രമണത്തിലെ കുറ്റവാളികളെ മോദി സർക്കാർ ശിക്ഷിച്ചിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്നവർ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും അമിത്ഷാ വ്യക്തമാക്കി.