സൈബർ ആക്രമണത്തിൽ ഇരയാകുന്നവരിൽ നിരപരാധികളുമുണ്ട്: ടി. സിദ്ദിഖ്
Saturday, August 23, 2025 1:11 AM IST
തൃശൂർ: തനിക്കും കുടുംബത്തിനുമെതിരേ വ്യത്യസ്തരീതിയിൽ സൈബർ ആക്രമണം നടക്കുന്നുവെന്നു കോണ്ഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎ.
ഈ രീതി ശരിയല്ല. പലരും പരാതി നൽകി. രാഷ്ട്രീയപാർട്ടികളും യുവജനസംഘടനകളും സൈബർ ആക്രമണം നടത്തുന്നതു ശരിയായ നടപടിയല്ല. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയിട്ടുണ്ട്.
നിരവധി നിരപരാധികൾ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ട്. നിരപരാധികളെ തേജോവധം ചെയ്യുന്നതും ആളുകളെ ആക്രമിക്കുന്നതും അത്തരം ആളുകൾ ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സിദ്ദിഖ് തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.