തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വാ​​​ദ​​​ത്തെത്തു​​​ട​​​ര്‍​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചെ​​​ങ്കി​​​ലും രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ല്‍ എം​​​എ​​​ല്‍​എ സ്ഥാ​​​നം രാ​​​ജി​​​വ​​​യ്‌​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സിലെ മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ ച​​​ര്‍​ച്ച​​​യി​​​ല്‍ ധാ​​​ര​​​ണ.

സ​​​മാ​​​ന ആ​​​രോ​​​പ​​​ണം ഉ​​യ​​​ര്‍​ന്ന നി​​​ര​​​വ​​​ധി സി​​​പി​​​എം, കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍ എം​​​എ​​​ല്‍​എ സ്ഥാ​​​ന​​​മോ മ​​​ന്ത്രിപ​​​ദ​​​വി​​​യോ രാ​​​ജി​​​വ​​​യ്ക്കാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ല്‍ എം​​​എ​​​ല്‍​എ സ്ഥാ​​​നം ഒ​​​ഴി​​​യേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ധാ​​​ര​​​ണ​​​യാ​​​യ​​​ത്.


സി​​​പി​​​എ​​​മ്മി​​​ലെ നി​​​ല​​​വി​​​ലെ എം​​​എ​​​ല്‍​എമാ​​​ര്‍​ക്കെ​​​തി​​​രേ സ്ത്രീ​​​പീ​​​ഡ​​​ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ന്നി​​​ട്ടും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​ര്‍​ക്കാ​​​രും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​വും സ്വീ​​​ക​​​രി​​​ച്ച​​​ത്. സ​​​മാ​​​ന നി​​​ല​​​പാ​​​ട് രാ​​​ഹു​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും സ്വീ​​​ക​​​രി​​​ച്ചാ​​​ല്‍ മ​​​തി​​​യെ​​​ന്നാ​​​ണ് നേ​​​താ​​​ക്ക​​​ളു​​​ടെ ച​​​ര്‍​ച്ച​​​യി​​​ലെ ധാ​​​ര​​​ണ.