ബെവ്കോ ജീവനക്കാർക്കു റിക്കാർഡ് ബോണസ്
Saturday, August 23, 2025 1:11 AM IST
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ ജീവനക്കാർക്ക് ഇക്കുറി റിക്കാർഡ് ബോണസ്. ബോണസും പെർഫോമൻസ് അലവൻസും ഉൾപ്പെടെ എക്സ്ഗ്രേഷ്യോ ആയി 1,02,500 രൂപയാണു ലഭിക്കുക. ഇന്നലെ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
ബെവ്കോയിലെ 4000 ത്തിലധികം വരുന്ന സ്ഥിരം ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. എന്നാൽ ഷോപ്പുകളിലെ ക്ലീനിംഗ് സ്റ്റാഫിനും സെക്യൂരിറ്റി സ്റ്റാഫിനും ഇത്രയും ആനകൂല്യം ലഭിക്കില്ല. ഷോപ്പുകളിലെ ക്ളീനിഗ് സ്റ്റാഫിനും എംപ്ളോയ്മെന്റ് സ്റ്റാഫിനും 6000 രൂപയും ഹെഡ് ഓഫീസ്, വെയർഹൗസ് സെക്യൂരിറ്റി സ്റ്റാഫിന് 12,500 രൂപയും ബോണസ് നൽകാനുമാണു തീരുമാനം.