നെതർലൻഡ്സിൽ വിദേശകാര്യമന്ത്രി രാജിവച്ചു
Sunday, August 24, 2025 3:15 AM IST
ദ ഹേഗ്: ഇസ്രയേലിനെതിരേ നടപടികളെടുക്കുന്നില്ല എന്ന കാരണം പറഞ്ഞ് നെതർലൻഡ്സിലെ ഇടക്കാല സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന കാസ്പർ വെൽഡ്കാംപ് രാജിവച്ചു.
ഗാസ ആക്രമണത്തിന്റെ പേരിൽ ഇസ്രയേലിനെതിരേ കൂടുതൽ നടപടികളെടുക്കാൻ ഡച്ച് സർക്കാർ തയാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.