റനിൽ വിക്രമ സിംഗെയെ ആശുപത്രിയിലേക്കു മാറ്റി
Sunday, August 24, 2025 3:15 AM IST
കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ കൊളംബോ നാഷണൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ 76 കാരനായ റനിൽ വിക്രമസിംഗെയ്ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ചൊവ്വാഴ്ചവരെ റിമാൻഡിൽ വയ്ക്കാനും കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച അർധരാത്രി അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഇതിനു പിന്നാലെ രക്തസമ്മർദ്ദം ഉയർന്നതോടെ ജയിൽ ഡോക്ടർമാർ പരിശോധിച്ചശേഷം നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.