പാക്കിസ്ഥാനിൽ കനത്ത മഴ; 11 പേർ മരിച്ചു
Monday, August 25, 2025 12:30 AM IST
പെഷവാർ: പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് കനത്ത മഴയിലും കാറ്റിലും മൂന്നു കുട്ടികൾ അടക്കം 11 പേർ മരിക്കുകയും 47 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാൻ, പെഷവാർ, മർദാൻ എന്നിവിടങ്ങളിലാണ് മഴ ദുരിതം വിതച്ചത്. വീടുകളും കെട്ടിടങ്ങളും തകർന്നാണ് ആളുകൾ മരിച്ചത്. മൺസൂൺ മഴയുമായി ബന്ധപ്പെട്ട് ജൂൺ 26 മുതൽ ഓഗസ്റ്റ് 20 വരെ 788 പേരാണ് പാക്കിസ്ഥാനിൽ മരിച്ചത്.