ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്ക് ആക്രമണം: രണ്ടു പേർ അറസ്റ്റിൽ
Monday, August 25, 2025 12:30 AM IST
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്കുണ്ടായ തീവയ്പ് ആക്രമണത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 54 വയസുകാരനും പതിനഞ്ചുകാരനുമാണു പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്റ്ററന്റിനു നേർക്ക് ആക്രമണമുണ്ടായത്. ഇവിടെ ഭക്ഷണം കഴിക്കുകയായിരുന്നു മൂന്നു സ്ത്രീകൾക്കും രണ്ടു പുരുഷന്മാർക്കും പൊള്ളലേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റസ്റ്ററന്റിനു കാര്യമായ നാശനഷ്ടമുണ്ടായി. രോഹിത് കാലുവാലയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്ററന്റ്.