വിക്രമസിംഗെയ്ക്കു ജാമ്യം
Wednesday, August 27, 2025 2:29 AM IST
കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സർക്കാർ പണം ദുരുപയോഗം ചെയ്തെന്ന കേസിലായിരുന്നു അറസ്റ്റ്.
കേസിൽ റിമാൻഡിലായിരുന്ന വിക്രമസിംഗെ കൊളംബോ നാഷണൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിൽനിന്ന് ഓൺലൈനായാണ് വിക്രമസിംഗെ കോടതി നടപടികളിൽ പങ്കെടുത്തത്. 2023ൽ ഭാര്യ മൈത്രിയുടെ ബിരുദദാന സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്കു നടത്തിയ സ്വകാര്യ സന്ദർശനത്തിനായി വിക്രമസിംഗെ 16.60 കോടി രൂപ ദുരുപയോഗം ചെയ്തതായാണ് ആരോപണം.