കജികി ചുഴലിക്കാറ്റ്: വിയറ്റ്നാമിൽ കനത്ത മഴയും നാശനഷ്ടങ്ങളും
Wednesday, August 27, 2025 2:29 AM IST
ഹനോയ്: കജികി ചുഴലിക്കാറ്റ് ഇന്നലെ വിയറ്റ്നാമിൽ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനും കാരണമായി. മൂന്ന് പേർ മരിച്ചതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാന നഗരവും തീരപ്രദേശങ്ങളും പ്രളയത്തിൽ മുങ്ങി. തായ്ലാൻഡിലും കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശമുണ്ട്.
ആറു ലക്ഷം പേരെ വിയറ്റ്നാം സർക്കാർ തലേദിവസം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ചൈനയിലെ ഹൈനൻ ദ്വീപിലും കജികി ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായിരുന്നു.