വോളന്ററി സൈനികസേവന ബില്ലുമായി ജർമനി
Thursday, August 28, 2025 3:53 AM IST
ബെർലിൻ: വോളന്ററി സൈനിക സേവനബിൽ ജർമൻ കാബിനറ്റ് പാസാക്കി. ഇഷ്ടമുള്ളവർക്ക് ആറു മാസത്തേക്കു സൈന്യത്തിൽ ചേരാൻ അവസരം നല്കുന്ന നീക്കമാണിത്. റിസർവ് സൈനികരുടെ എണ്ണം വർധിപ്പിക്കലാണു ലക്ഷ്യം.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധം ശക്തിപ്പെടുത്താനെടുക്കുന്ന തീരുമാനങ്ങളുടെ ഭാഗമാണു ജർമനിയിലെ നീക്കം.
റിസർവ് സൈനികരുടെ എണ്ണം ഇപ്പോഴത്തെ ഒരു ലക്ഷത്തിൽനിന്ന് 2030 ഓടെ ഇരട്ടിയാക്കാനാണു ജർമൻ സർക്കാർ ഉദ്ദേശിക്കുന്നത്. ആറു മാസത്തെ പരിശീലനത്തിനുശേഷം ഇഷ്ടമുള്ളവർക്ക് പട്ടാളത്തിൽ തുടരാനും അവസരമുണ്ടാക്കും.
റിസർവ് സൈനികരുടെ എണ്ണത്തിൽ ഉദ്ദേശിക്കുന്ന വർധന ഉണ്ടായില്ലെങ്കിൽ നിർബന്ധിത സൈനികസേവവനവും ജർമൻ സർക്കാർ പരിഗണിച്ചേക്കുമെന്നാണു സൂചന.