ഗാസയിൽനിന്ന് രണ്ടു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
Saturday, August 30, 2025 1:34 AM IST
ടെൽ അവീവ്: ഹമാസ് ഭീകരർ 2023 സെപ്റ്റംബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഗാസയിലേക്കു കടത്തിക്കൊണ്ടുപോയ രണ്ട് ഇസ്രേലികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു.
ഇലാൻ വീസ് എന്ന അന്പത്തിയാറുകാരനാണ് ഇതിലൊരാളെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
എമർജൻസി റെസ്പോൺസ് ടീമിൽ അംഗമായിരുന്ന ഇദ്ദേഹം തെക്കൻ ഇസ്രയേലിലെ കിബ്ബുട്സ് ബേയേരിയിൽ ഹമാസ് ഭീകരരെ നേരിടുന്നതിനിടെ കൊല്ലപ്പെട്ടതാണ്. ഹമാസ് ഭീകരർ മൃതദേഹം ഗാസയിലേക്കു കടത്തുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ ഷിരി, മകൾ നോഗ എന്നിവരെയും ബന്ദികളാക്കി കൊണ്ടുപോയിരുന്നു. 2023 നവംബറിലെ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ ഇരുവരെയും ഹമാസ് മോചിപ്പിച്ചു.