ലണ്ടൻ ഡിഫൻസ് എക്സിബിഷനിൽ ഇസ്രയേലിനു ക്ഷണമില്ല
Saturday, August 30, 2025 1:34 AM IST
ലണ്ടൻ: അടുത്ത മാസം ലണ്ടനിൽ നടക്കുന്ന ആഗോള ഡിഫൻസ് എക്സിബിഷനിലേക്ക് ഇസ്രയേലിനെ ക്ഷണിക്കില്ലെന്നു ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
ഗാസയിൽ ആക്രമണം വിപുലമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്. ഗാസ യുദ്ധം നയതന്ത്രതലത്തിൽ അവസാനിപ്പിക്കാൻ നടപടികൾ വേണമെന്ന് ബ്രിട്ടീഷ് സർക്കാർ വക്താവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.