കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 49 പേർ മരിച്ചു
Saturday, August 30, 2025 1:34 AM IST
ഡക്കർ: ആഫ്രിക്കൻ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 49 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ മൗറിത്താനിയാ തീരത്ത് ചൊവ്വാഴ്ചയായിരുന്നു അപകടം.
ഗാംബിയയിൽനിന്ന് പുറപ്പെട്ട ബോട്ടിൽ 160 പേരുണ്ടായിരുന്നു. ഗാംബിയൻ, സെനഗളീസ് പൗരന്മാരായിരുന്നു ഇവർ.
തീരത്തടിഞ്ഞ നിലയിലാണ് 49 മൃതദേഹങ്ങൾ ലഭിച്ചതെന്ന് മൗറിത്താനിയ കോസ്റ്റ് ഗാർഡ് അറിയിച്ചു. 17 പേരെ രക്ഷപ്പെടുത്താനായി.