കമല ഹാരിസിന്റെ സുരക്ഷ ട്രംപ് റദ്ദാക്കി
Saturday, August 30, 2025 1:34 AM IST
വാഷിംഗ്ടൺ ഡിസി: മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനുള്ള സീക്രട്ട് സർവീസ് സംരക്ഷണം പ്രസിഡന്റ് ട്രംപ് റദ്ദാക്കി.
അടുത്തിടെ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ, കമലയ്ക്കു സീക്രട്ട് സർവീസ് സംരക്ഷണം തുടരേണ്ടതിന്റെ ആവശ്യകതയില്ലെന്നു ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണിതെന്നു പറയുന്നു.
അമേരിക്കൻ പ്രസിഡന്റുമാരുടെ സംരക്ഷണച്ചുമതലയുള്ള പ്രത്യേക സേനാവിഭാഗമാണ് സീക്രട്ട് സർവീസ്. പ്രസിഡന്റുമാർ വിരമിച്ചാലും ആജീവനാന്ത സംരക്ഷണം ലഭിക്കും.
വൈസ് പ്രസിഡന്റുമാർ വിരമിച്ച് ആറു മാസംകൂടിയേ സംരക്ഷണമുണ്ടാകൂ. എന്നാൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ, കമലയ്ക്കുള്ള സീക്രട്ട് സർവീസ് സംരക്ഷണം ഒരു വർഷത്തേക്കു നീട്ടിക്കൊടുത്തിരുന്നു. ഇതാണ് ട്രംപ് റദ്ദാക്കിയത്.