രണ്ടു തവണ ചർച്ച നടത്താൻ മോദിയും ഷിയും
Saturday, August 30, 2025 1:34 AM IST
ബെയ്ജിംഗ്: ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിംഗും രണ്ടുതവണ ഉഭയകക്ഷിചർച്ച നടത്തും.
യുഎസിന്റെ തീരുവയുദ്ധത്തിനിടെയാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും ഭാവി സഹകരണത്തിൽ നിർണായകമാണിത്. അധികതീരുവ ചുമത്തിയ രണ്ടുരാജ്യങ്ങളെന്ന നിലയിൽ കൂടിക്കാഴ്ചയിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കാം.
ജപ്പാനിൽ നിന്ന് ഇന്ന് വൈകുന്നേരം മോദി ടിയാൻജിനിൽ എത്തും. നാളെ ഉച്ചയോടെ ഷി ചിൻപിംഗുമായി മോദി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയ്ക്കു തൊട്ടുമുന്‍പായിരിക്കും രണ്ടാമത്തെ കൂടിക്കാഴ്ച.
ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മോദി ചൈനയിലെത്തുന്നത്. തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെയും മോദി കാണും.