യുഎൻ സമ്മേളനം: അബ്ബാസിന് വീസ അനുവദിക്കാതെ യുഎസ്
Sunday, August 31, 2025 1:37 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്ക വീസ നിഷേധിച്ചതിനെത്തുടർന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും സംഘത്തിനും അടുത്തമാസം ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാതായി.
പലസ്തീൻ രാഷ്ട്രപദവിക്കായുള്ള അബ്ബാസിന്റെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്കു തടസമാണെന്ന് വീസ നിരോധനവുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി.
അടുത്തമാസത്തെ യുഎൻ സമ്മേളനത്തിൽ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ മിത്രങ്ങളായ ഈ രാജ്യങ്ങൾ ഇത്തരമൊരു നടപടിയിലേക്കു കടന്നത്.