ഇസ്രേലി ചാരന്മാരെ പിടികൂടിയെന്ന് ഇറാൻ
Sunday, August 31, 2025 1:37 AM IST
ടെഹ്റാൻ: ഇസ്രേലി ചാരസംഘടനയായ മൊസാദിനെ സഹായിച്ച എട്ടുപേർ ഇറാനിൽ അറസ്റ്റിലായി.
ജൂണിലെ യുദ്ധത്തിനിടെ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ ഇസ്രയേലിനു കൈമാറിയെന്നാണു കണ്ടെത്തിയത്. മൊസാദ് ഇവർക്ക് ഇന്റർനെറ്റിലൂടെ പരിശീലനം നല്കിയിരുന്നു.
12 ദിവസം നീണ്ട യുദ്ധത്തിനിടെ ഇറാനിൽ 21,000 പേർ അറസ്റ്റിലായിരുന്നു. ഇവർ ചെയ്ത കുറ്റമെന്നന്താണെന്ന് ഇറേനിയൻ പോലീസ് വ്യക്തമാക്കിയില്ല. യുദ്ധത്തിനുശേഷം ഇസ്രയേലിനുവേണ്ടി ചാരപ്പണി ചെയ്തുവെന്നു കണ്ടെത്തിയ ആണവ ശാസ്ത്രജ്ഞൻ റൂസ്ബെ വാഡി അടക്കം എട്ടുപേരെ ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു.