എട്ട് ഖലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ
Monday, July 14, 2025 1:48 AM IST
ലോസ് ആഞ്ചലസ്: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടികിട്ടാപ്പുള്ളി പട്ടികയിലുള്ള പവിട്ടാർ സിംഗ് ബട്ടാല അടക്കം എട്ടു ഖലിസ്ഥാനി ഭീകരവാദികളെ അമേരിക്കയിലെ എഫ്ബിഐ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
കലിഫോർണിയ സംസ്ഥാനത്തെ സാൻ ജൊവാക്കിം കൗണ്ടിയിലുണ്ടായ തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളിൽനിന്നാണ് എട്ടു പേരെ പിടികൂടിയത്.
പഞ്ചാബ് സ്വദേശിയായ പവിട്ടാർ സിംഗ് നിരോധിത ഭീകര സംഘടനയായ ബാബർ ഖൽസ ഇന്റർനാഷണലിന്റെ അനുഭാവിയാണെന്ന് പറയുന്നു. ഇന്ത്യയിൽ ഇയാൾക്കെതിരേ തീവ്രവാദ കേസുകളുണ്ട്.