മോസ്കോയിൽ ബോംബിടുമെന്ന് ട്രംപ് പുടിനെ ഭീഷണിപ്പെടുത്തിയെന്ന്
Thursday, July 10, 2025 2:00 AM IST
മോസ്കോ: യുക്രെയ്നെ ആക്രമിക്കുന്നതിൽനിന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ പിന്തിരിപ്പിക്കാൻ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബിടുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. അമേരിക്കയിലെ സിഎൻഎൻ ചാനലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ട്രംപ് കഴിഞ്ഞവർഷം അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്പ് പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണത്രേ ഭീഷണി മുഴക്കിയത്. അതേസമയം, സിഎൻഎൻ റിപ്പോർട്ടിന്റെ ആധികാരികതയെക്കുറിച്ച് അറിയില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.