ഉത്തരകൊറിയക്കാരെ മടക്കിയയച്ച് ദക്ഷിണകൊറിയ
Thursday, July 10, 2025 2:00 AM IST
സീയൂൾ: അബദ്ധത്തിൽ ദക്ഷിണകൊറിയയിൽ പ്രവേശിക്കേണ്ടിവന്ന ആറ് ഉത്തരകൊറിയക്കാരെ മടക്കിയയച്ചു. നാട്ടിലേക്കു തിരിച്ചുപോകാൻ നിരന്തരം ആഗ്രഹം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഇവരെ ഉത്തരകൊറിയയിലേക്ക് അയച്ചതെന്ന് ദക്ഷിണകൊറിയൻ വൃത്തങ്ങൾ അറിയിച്ചു.
രണ്ടുപേർ മാർച്ചിലും നാലു പേർ മേയിലും കടൽവഴിയാണ് ദക്ഷിണകൊറിയയിലെത്തിയത്. പരന്പരാഗത തോണികളിൽ മീൻ പിടിക്കാൻ പോകുന്ന ഉത്തരകൊറിയക്കാർ അബദ്ധത്തിൽ ദക്ഷിണകൊറിയയിലെത്താറുണ്ട്.