പാ​​​​രീ​​​​സ്: പാ​​​​രീ​​​​സി​​​​ലെ മോ​​​​മാ​​​​ർ​​​​ത്ര് കു​​​​ന്നി​​​​ൻമു​​​​ക​​​​ളി​​​​ലു​​​​ള്ള തി​​​​രു​​​​ഹൃ​​​​ദ​​​​യ ബ​​​​സി​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യി​​​​ൽ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക തീ​​​​വ്ര​​​​വാ​​​​ദി​​​​യു​​​​ടെ വി​​​​ള​​​​യാ​​​​ട്ടം. തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടോ​​​​ടെ​ ഏ​​​​താ​​​​ണ്ട് വി​​​​ജ​​​​ന​​​​മാ​​​​യ പ​​​​ള്ളി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച ഇ​​​​യാ​​​​ൾ അ​​​​ൾ‌​​​​ത്താ​​​​ര​​​​യി​​​​ൽ ചാ​​​​ടി​​​​ക്ക​​​​യ​​​​റു​​​​ക​​​​യും മ​​​​ത​​​​മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ മു​​​​ഴ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ത​​​​ട​​​​യാ​​​​നെ​​​​ത്തി​​​​യ പ​​​ള്ളി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ കൈ​​​​യേ​​​​റ്റം ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ച ഇ​​​​യാ​​​​ളെ ഉ​​​​ട​​​​ന​​​​ടി സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. അ​​​​ക്ര​​​​മി​​​​യു​​​​ടെ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ ചി​​​​കി​​​​ത്സ തേ​​​​ടി. ഇ​​​​യാ​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.


1987ൽ‌ ​​​​പ​​​​ണി തു​​​​ട​​​​ങ്ങി 1919ൽ ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ബ​​​​സി​​​​ലി​​​​ക്ക പാ​​​​രീ​​​​സി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. മോ​​​​മാ​​​​ർ​​​​ത്ര് കു​​​​ന്നി​​​​ൻ​​​മു​​​​ക​​​​ളി​​​​ലെ പ​​​​ള്ളി​​​​മു​​​​റ്റ​​​​ത്തു​​​​നി​​​​ന്ന് നോ​​​​ക്കി​​​​യാ​​​​ൽ പാ​​​​രീ​​​​സി​​​​ന്‍റെ വി​​​​ശാ​​​​ല​​​ദൃ​​​​ശ്യം ല​​​​ഭി​​​​ക്കും. പാ​​​​രീ​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​നാ​​​​യ വി​​​​ശു​​​​ദ്ധ ഡെ​​​​ന്നീ​​​​സി​​​​ന്‍റെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം ന​​​​ട​​​​ന്ന സ്ഥ​​​​ല​​​​ത്താ​​​​ണ് ഈ ​​​​പ​​​​ള്ളി പ​​​​ണി​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 1885 മു​​​​ത​​​​ൽ ഈ ​​​​പ​​​​ള്ളി​​​​യി​​​​ൽ നി​​​​ത്യാ​​​​രാ​​​​ധ​​​​ന ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.