റി​​​​യോ ഡി ​​ഷ​​​​നെ​​​​റോ: പ​​​​ഹ​​​​ല്‍​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം മു​​​​ഴു​​​​വ​​​​ന്‍ മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കും നേരേയു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കെ​​​​തി​​​​രെ ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​ല്ലാം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ബ്ര​​​​സീ​​​​ലി​​​​ലെ റി​​​​യോ ഡി ​​​​ഷ​​നെ​​​​റോ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി.

“ഏ​​​​പ്രി​​​​ലി​​​​ലെ പ​​​​ഹ​​​​ല്‍​ഗാം​​​​ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണം മാ​​​​ത്ര​​​​മ​​​​ല്ല, മു​​​​ഴു​​​​വ​​​​ന്‍ മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കു​​​​മെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ള്‍​ക്ക് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന​​​​തോ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ സു​​​​ര​​​​ക്ഷി​​​​ത താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​തോ ആ​​​​യ​​​​വ​​​​രെ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തെ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ല്‍ ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പ് പാ​​​​ടി​​​​ല്ല”- മോ​​​​ദി പ​​​​റ​​​​ഞ്ഞു.


ആ​​​​ഗോ​​​​ള ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സു​​​​ര​​​​ക്ഷ​​​​യു​​​​ടെ​​​​യും പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണം എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സം​​​​സാ​​​​രി​​​​ച്ച​​​​ത്.