വാ​ഷിം​ഗ്ട​ൺ: രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ ചു​മ​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന താ​രി​ഫ് നി​ര​ക്ക് വ്യ​ക്ത​മാ​ക്കി 12 രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ക​ത്തു​ക​ൾ ത​യാ​റാ​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

താ​ൻ ഒ​പ്പു​വ​ച്ച ക​ത്തു​ക​ൾ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ങ്ങും എ​ന്നാ​ണ് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഏ​തെ​ല്ലാം രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ക​ത്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

വ്യ​ത്യ​സ്ത തു​ക​ക​ളും വ്യ​ത്യ​സ്ത താ​രി​ഫ് നി​ര​ക്കു​ക​ളും ആ​യി​രി​ക്കും ക​ത്തു​ക​ളി​ൽ എ​ന്നാ​ണ് ട്രം​പ് പ​റ​യു​ന്ന​ത്. ഈ ​മാ​സം ഒ​ന്പ​താ​ണ് പ​ക​ര​ച്ചു​ങ്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ട്രം​പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ​മ​യ​പ​രി​ധി.


ക​ത്തു ത​യാ​റാ​ക്കി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ താ​യ്‌​വാ​ൻ മു​ത​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ വ​രെ​യു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. “സ്വീ​ക​രി​ക്കു​ക, അ​ല്ലെ​ങ്കി​ൽ ഉ​പേ​ക്ഷി​ക്കു​ക’’ എ​ന്ന​താ​ണ് ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​മെ​ന്ന് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു.

പ​ത്തു മു​ത​ൽ 70 ശ​ത​മാ​നം വ​രെ​യാ​ണ് ട്രം​പ് വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന ചു​ങ്കം. ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാണ്.