ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി: മന്ത്രി എസ്. ജയശങ്കർ
Tuesday, July 15, 2025 2:52 AM IST
ബെയ്ജിംഗ്: യഥാർഥ നിയന്ത്രണരേഖയിലെ സംഘർഷങ്ങളിൽ അയവു വരുത്താനാണ് ഇന്ത്യയും ചൈനയും ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
ഒൻപത് മാസംകൊണ്ട് ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ തോതിൽ പുരോഗതിയുണ്ടായതായും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി ജയശങ്കർ.
രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം തർക്കങ്ങളായും മത്സരങ്ങൾ സംഘർഷങ്ങളായും മാറ്റരുത്. പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാപാരനീക്കങ്ങൾ ഒഴിവാക്കേണ്ടതും ആവശ്യമാണെന്ന് അവശ്യധാതുക്കളുടെ കയറ്റുമതി ചൈന നിർത്തലാക്കിയതിനെ പരോക്ഷമായി സൂചിപ്പിച്ച് ജയശങ്കർ പറഞ്ഞു.