മുൻ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി അന്തരിച്ചു
Tuesday, July 15, 2025 12:14 AM IST
ലാഗോസ്: നൈജീരിയയിലെ മുൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി ഞായറാഴ്ച ലണ്ടനിൽ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു.
മുൻ പട്ടാള ജനറലായ ബുഹാരി 1983 ഡിസംബർ 31ന് അട്ടിമറിയിലൂടെയാണ് ആദ്യം അധികാരം പിടിച്ചെടുത്തത്. രണ്ടു വർഷത്തിനുശേഷം ബുഹാരിയും അട്ടിമറിക്കു വിധേയനായി.
പിന്നീട് ജനാധിപത്യവാദിയായി രാഷ്ട്രീയത്തിലിറങ്ങിയ ബുഹാരി 2015ൽ പ്രസിഡന്റ് ഗുഡ്ലക് ജോൺസനെ പരാജയപ്പെടുത്തി ഭരണത്തിലേറി. 2019ലെ തെരഞ്ഞെടുപ്പിലും ജയിച്ച് 2023 വരെ ഭരിച്ചു.
ബുഹാരിയുടെ മൃതദേഹം നൈജീരിയയിലെത്തിച്ച് സർക്കാർ ബഹുമതികളോടെ സംസ്കരിക്കും.