മെൽബൺ രൂപതയ്ക്ക് അഭിമാനമായി സാന്തോം ഗ്രോവ് ഉദ്ഘാടനം ചെയ്തു
Saturday, July 12, 2025 1:20 AM IST
മെല്‍ബണ്‍: മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ-സാൻതോം ഗ്രോവ് ഉദ്ഘാടനം ചെയ്തു. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ വി. കുര്‍ബാന അർപ്പിച്ചതിനു ശേഷമാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. ചടങ്ങിൽ മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അധ്യക്ഷനായിരുന്നു.
രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, എംപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, പള്ളോട്ടൈൻ കോളജ് ചെയർമാൻ ഗാവിൻ റോഡറിക്, എംപി ഇവാൻ വാൾട്ടേഴ്സ് തുടങ്ങിയവർ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗതവും ഫിനാൻസ് ഓഫീസർ ഡോ. ജോൺസൺ ജോർജ് നന്ദിയും പറഞ്ഞു.
ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോമലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എംപിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.
പാസ്റ്ററൽ സെന്ററിന് പുറമേ മൈഗ്രന്റ് റിസർച്ച് സെന്റർ, ലൈബ്രറി തുടങ്ങിയവ ഈ സെന്ററിൽ പ്രവർത്തിക്കും. രൂപതാ തലത്തിൽ നടക്കുന്ന ധ്യാനങ്ങൾക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും പ്രയോജനം ചെയ്യുന്ന വിധത്തിലാണ് സാന്തോം ഗ്രോവ് വിഭാവനം ചെയ്തിരിക്കുന്നത്.
മെൽബൺ സിറ്റിയിൽനിന്ന് 60 കിലോമീറ്റർ അകലെ വെസ്ബേണിൽ 200 ഏക്കർ വി സ്തൃതിയുണ്ട് സാന്തോം ഗ്രോവിന്.