പാക് വിമർശകരുടെ യുട്യൂബ് നിരോധനം നീക്കി
Saturday, July 12, 2025 1:20 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ള സർക്കാർ വിമർശകരുടെ യുട്യൂബ് അക്കൗണ്ടുകൾ മരവിപ്പിച്ച കീഴ്ക്കോടതി ഉത്തരവ് മേൽക്കോടതി റദ്ദാക്കി.
പ്രമുഖ മാധ്യമപ്രവർത്തകരുടേതടക്കം 27 അക്കൗണ്ടുകൾക്കെതിരേ ഇസ്ലാമാബാദിലെ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനു നിയമസാധുത ഇല്ലെന്ന് അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധിക്കുകയായിരുന്നു.
പുതുതായി രൂപംകൊണ്ട ദേശീയ സൈബർ കുറ്റാന്വേഷണ ഏജൻസി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചാനലുകൾ നിരോധിച്ചത്.