മുഹമ്മദ് അഫ്സൽ വിവാഹട്രാക്കിലേക്ക്
Thursday, July 17, 2025 2:04 AM IST
ഒറ്റപ്പാലം: 800 മീറ്റർ ഓട്ടത്തിൽ ദേശീയറിക്കാർഡുകാരനും ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവുമായ ഒറ്റപ്പാലം പാലപ്പുറം പുളിക്കലകത്ത് മുഹമ്മദ് അഫ്സൽ ഇന്നു വിവാഹിതനാകും. തൃശൂർ പുന്നയൂർ വടക്കേക്കാട് തങ്ങൾഭവനിൽ ഫാത്തിമത്ത് നൗറിനാണ് വധു.
ബെൽജിയത്തിൽ നടന്ന ലോക അത്ലറ്റിക് കോണ്ടിനെന്റൽ മത്സരത്തിൽ പങ്കെടുത്തശേഷം 14-നാണ് അഫ്സൽ വിവാഹത്തിനായി വീട്ടിലെത്തിയത്.
പരിശീലകനും അഞ്ജു ബോബി ജോർജിന്റെ സഹോദരനുമായ അജിത്ത് മാർക്കോസും ഒപ്പമുണ്ട്.