തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റി​​​ന്‍റെ ആ​​​വേ​​​ശ​​​മാ​​​യി മാ​​​റി​​​യ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് ലീ​​​ഗ് (കെ​​​സി​​​എ​​​ൽ) സീ​​​സ​​​ണ്‍-2 ന്‍റെ ഗ്രാ​​​ൻഡ് ലോ​​​ഞ്ച് ഈ ​​​മാ​​​സം 20നു ന​​​ട​​​ക്കും.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ലാ​​​ണ് ലോ​​​ഞ്ചിം​​​ഗ്. കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​ന്‍റെ ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

സീ​​​സ​​​ണ്‍-2വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ആ​​​രാ​​​ധ​​​ക​​​ർ​​​ക്കാ​​​യു​​​ള്ള ഫാ​​​ൻ ജഴ്സി​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം കേ​​​ര​​​ളാ താ​​​ര​​​ങ്ങ​​​ളാ​​​യ സ​​​ൽ​​​മാ​​​ൻ നി​​​സാ​​​റും സ​​​ച്ചി​​​ൻ ബേ​​​ബി​​​യും ചേ​​​ർ​​​ന്ന് നി​​​ർ​​​വ​​​ഹി​​​ക്കും. ര​​​ഞ്ജി ട്രോ​​​ഫി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ന് ഫൈ​​​ന​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച്ചവ​​​ച്ച സ​​​ൽ​​​മാ​​​ൻ നി​​​സാ​​​റി​​​ന്‍റെ ഹെ​​​ൽ​​​മെ​​​റ്റി​​​നെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​ത്യേ​​​ക വീ​​​ഡി​​​യോ വേ​​​ദി​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​എ അ​​​റി​​​യി​​​ച്ചു.


ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ആ​​​റു ടീ​​​മു​​​ക​​​ളെ​​​യും ച​​​ട​​​ങ്ങി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. ലീ​​​ഗി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ട്രോ​​​ഫി പ​​​ര്യ​​​ട​​​ന വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഫ്ലാ​​​ഗ് ഓ​​​ഫ് ക​​​ർ​​​മം മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും. ആ​​​റ് ഫ്രാ​​​ഞ്ചൈ​​​സി ടീ​​​മു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​ക​​​ളും ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​കും. ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം, രാ​​​ത്രി 8.30 മു​​​ത​​​ൽ പ്ര​​​ശ​​​സ്ത മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡാ​​​യ ‘അ​​​ഗം’ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​യും ഉ​​​ണ്ടാ​​​കും.