ഇന്ത്യൻ വനിതകൾക്ക് വിജയം
Monday, July 14, 2025 1:48 AM IST
ഷെൻഷെൻ (ചൈന): ഫിബ വനിതാ ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ 31-ാം പതിപ്പ് ഗ്രൂപ്പ് എയിലെ ബി ഡിവിഷൻ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ത്യയുടെ തകർപ്പൻ മുന്നേറ്റത്തിനു മുന്നിൽ കസാഖിസ്ഥാൻ പരാജയം നുണഞ്ഞു. 85-68 സ്കോറിനായിരുന്നു ഇന്ത്യൻ ജയം.
പുഷ്പ സെന്തിൽ കുമാർ (23 പോയിന്റ്), ശ്രീകലാ റാണി (15 പോയിന്റ്), സത്യ കൃഷ്ണമൂർത്തി (15 പോയിന്റ്) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ചൈനയിലെ ഷെൻഷെൻ സ്പോർട്സ് സെന്ററിലായിരുന്നു മത്സരം.
ജൂലൈ 20ന് അവസാനിക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരിക്കുന്നത്. ടൂർണമെന്റിലെ വിജയിക്ക് ഡിവിഷൻ എയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.